ശ്രീനിജനെതിരെ യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നേതൃത്വവും

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ശ്രീനിജനെതിരെയുള്ള ആരോപണം ഗൗരവമേറിയതാണെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കി. ഈ വിഷയത്തില്‍ എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന്‌ അഖിലേന്ത്യാ സെക്രട്ടറി റിസ്വാന്‍ അര്‍ഷാദ്‌ തിരുവനന്തപുരത്ത്‌ പറഞ്ഞു. ശ്രീനിജനെതിരെ നടപടി വേണമെന്ന്‌ ആവശ്യപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ എം.ലിജു അഖിലേന്ത്യാ നേതൃത്വത്തിന്‌ നേരത്തേ കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ കേരളത്തിന്റെ ചുമതലയുള്ള റിസ്വാന്‍ അര്‍ഷാദ്‌ തിരുവനന്തപുരത്തെത്തിയത്‌.
എം.ലിജു അടക്കമുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളുമായി ഇന്നും നാളെയും റിസ്വാന്‍ ചര്‍ച്ചകള്‍ നടത്തും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ യോഗം നാളെ ചേരുന്നുണ്ട്‌. ഈ യോഗത്തില്‍ ശ്രീനിജന്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യും.
ശ്രീനിജന്റെ അനധികൃത സ്വത്ത്‌ സമ്പാദനം വളരെ ഗൌരവത്തോടെയാണ്‌ അഖിലേന്ത്യാ നേതൃത്വം കാണുന്നത്‌. ചര്‍ച്ചകള്‍ക്ക്‌ ശേഷം ആവശ്യമെങ്കില്‍ ശ്രീനിജനോട്‌ വിശദീകരണം തേടുമെന്നും റിസ്വാന്‍ അര്‍ഷാദ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം