ജനിതകവിള: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ മുഖ്യമന്ത്രി

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ജനിതകമാറ്റം വരുതിയ വിത്തുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. അട്ടപ്പാടിയില്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ മാദ്ധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.
ശ്രീനിജനെതിരായ ആരോപണങ്ങളെ കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം