ശ്രീനിജിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു

January 4, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ മരുമകന്‍ പി.വി. ശ്രീനിജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചു വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഉത്തരവിട്ടു. യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ പി.വി. ശ്രീനിജിന്‍ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായി തെളിവുസഹിതം വാര്‍ത്തകള്‍ വന്നതിന്റെ പശ്‌ചാത്തലത്തിലാണു നടപടി. മട്ടാഞ്ചേരി സ്വദേശി ഷമീര്‍ വളവത്ത്‌ നല്‍കിയ പരാതിയില്‍ ശ്രീനിജിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിനു നിര്‍ദേശിക്കുന്ന കത്ത്‌ കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു.
ശ്രീനിജിനെതിരായ വിജിലന്‍സ്‌ അന്വേഷണത്തെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ശ്രീനിജിനെതിരായ അന്വേഷണത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ എം.ലിജു സ്വാഗതം ചെയ്‌തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം