രാജയെ പുറത്താക്കിയില്ലെങ്കില്‍ പദവികള്‍ രാജവയ്‌ക്കും:അഴഗിരി

January 5, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ചെന്നൈ: 2 ജി സ്‌പെക്‌ട്രം വിവാദത്തില്‍ കേന്ദ്രമന്ത്രിസ്‌ഥാനം നഷ്‌ടമായ എ.രാജയെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയില്ലെങ്കില്‍ പാര്‍ട്ടിപദവികളെല്ലാം രാജിവയ്‌ക്കുമെന്ന്‌ കേന്ദ്രമന്ത്രിയും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുടെ മകനുമായ എം.കെ. അഴഗിരി.
നീരാ റാഡിയ ടേപ്പില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സഹോദരി കനിമൊഴിക്കെതിരെയും തമിഴ്‌നാട്‌ ഐടി മന്ത്രി പൂങ്കോതയ്‌ക്കെതിരെയും നടപടി വേണമെന്നും അഴഗിരി പാര്‍ട്ടി നേതൃത്വത്തിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണുസൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം