മെഡിക്കല്‍ കോളേജ്‌ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക്‌ ഉദ്‌ഘാടനം ചെയ്‌തു

January 5, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ ഉദ്‌ഘാടനം ഇന്ന്‌ രാവിലെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ്‌ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ്‌ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടന്ന ചടങ്ങില്‍ പുതിയ ഒ.പി ബ്‌ളോക്ക്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്‌തു.
മന്ത്രി പി.കെ. ശ്രീമതി അദ്ധ്യക്ഷതവഹിച്ചു. മന്ത്രിമാരായ എം. വിജയകുമാര്‍, വി. സുരേന്ദ്രന്‍പിള്ള, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, ശശിതരൂര്‍ എം.പി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രധാനമന്ത്രിയുടെ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം നിര്‍മ്മിച്ചതാണിത്‌. 120 കോടി രൂപയാണ്‌ നിര്‍മ്മാണച്ചെലവ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം