പോലീസ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയെന്ന്‌ കെ.എം.മാണി

January 5, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: മെട്രോ കമ്മിഷണര്‍ക്ക്‌ ജില്ലാ മജിസ്‌ട്രേട്ടിന്റെ അധികാരം നല്‍കുന്ന പോലീസ്‌ ബില്ലിലെ നിര്‍ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഈ നിയമം വഴി പൗരാവകാശ ലംഘനമുണ്ടാകുമെന്നും കെ.എം.മാണി. പോലീസിന്‌ മാനുഷിക മുഖം നല്‍കാന്‍ കൊണ്ടുവന്ന ഈ ബില്ല്‌ പോലീസിന്‌ ഗുണ്ടാമുഖവും, ഭീകരമുഖവും നല്‍കും. മജിസ്‌ട്രേട്ടിന്റെ അധികാരം ലഭിക്കുക വഴി വെടിവയ്‌ക്കാന്‍ ഉത്തരവിടുന്നതും വെടിവെയ്‌ക്കുന്നതും ഒരാള്‍ തന്നെ. ഉത്തമബോധ്യത്തോടെ ചെയ്‌തെന്ന്‌ പോലീസ്‌ പറഞ്ഞാല്‍ പിന്നെ ഒരാള്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ല. നിയമപരമായിപ്പോലും ഇടപെടല്‍ അസാധ്യമെന്നാണ്‌ ബില്ലില്‍ പറയുന്നത്‌. ബില്ലിലെ ഈ നിര്‍ദേശങ്ങള്‍ സംസ്‌ഥാനത്ത്‌ പോലീസ്‌ രാജിന്‌ ഇടയാക്കുമെന്നും കെ.എം. മാണി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം