ഗെയിംസ്‌ അഴിമതി: നാലാമത്‌ ഒരു എഫ്‌ഐആര്‍ കൂടി

January 6, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ടു നാലാമത്‌ ഒരു എഫ്‌ഐആര്‍ കൂടി സിബിഐ റജിസ്‌റ്റര്‍ ചെയ്‌തു. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി പത്തിടങ്ങളില്‍ സിബിഐ ഇന്നു റെയ്‌ഡ്‌ നടത്തിയിരുന്നു.
സിബിഐ സംഘം സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ്‌ കല്‍മാഡിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ലണ്ടനില്‍ ക്വീന്‍സ്‌ ബാറ്റണ്‍ റിലേ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങള്‍. കല്‍മാഡിക്കു പുറമേ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഉപദേഷ്‌ടാവ്‌ മനോജ്‌ ഭോരി, സഹായികളായ പി.കെ. ശ്രീവാസ്‌തവ, എ.കെ. സിന്‍ഹ, സംഘാടക സമിതിയുടെ ഭാഗമായിരുന്ന സംഗീത വെലിങ്കര്‍ എന്നിവരെയും സിബിഐ വിളിച്ചുവരുത്തിയിരുന്നു.
ബാറ്റണ്‍ റിലേ ക്രമക്കേടുകള്‍ക്കു പുറമേ ഗെയിംസുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക്‌ അധിക തുകയ്‌ക്കു കരാര്‍ ഉറപ്പിച്ചതും ചോദ്യാവലിയിലുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം