2ജി സ്‌പെക്‌ട്രം : രാജയെ പ്രതിചേര്‍ക്കണമെന്നു കോടതി

January 7, 2011 ദേശീയം

ന്യൂഡല്‍ഹി: 2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജയെ പ്രതിചേര്‍ക്കണമെന്നു ഡല്‍ഹി സിബിഐ കോടതി. രാജയ്‌ക്കെതിരെ പ്രഥമ ദൃഷ്‌ട്യാ കേസുണ്ടെന്നും കോടതി പറഞ്ഞു. ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്‌മണ്യം സ്വാമിയുടെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.
കേസില്‍ തന്നെ പബ്ലിക്‌ പ്രോസിക്യൂട്ടറായി നിയമിക്കണം എന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരേ സമയം, കേസിലെ പരാതിക്കാരനും പബ്ലിക്‌ പ്രോസിക്യൂട്ടറും ആയി തുടരാന്‍ സാധ്യമല്ലെന്നു കോടതി പറഞ്ഞു. തനിക്ക്‌ ഒരേ സമയം രണ്ടു സ്‌ഥാനവും വേണ്ടെന്നും പരാതിക്കാരനായി കോടതിയെ സമീപിച്ച ശേഷം പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആയി കോടതിയെ സഹായിക്കാന്‍ തയാറാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു. രാജയെ പ്രോസിക്യൂട്ടു ചെയ്യണം എന്നാവശ്യപ്പെട്ടു സുബ്രഹ്‌മണ്യ സ്വാമി ഡിസംബര്‍ 15നാണു ഹര്‍ജി നല്‍കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം