അതിരപ്പിള്ളി പദ്ധതി ഇല്ലാതാക്കിയതു കേന്ദ്രമെന്ന്‌ എ.കെ.ബാലന്‍

January 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇല്ലാതെയാക്കിയതു കേന്ദ്ര സര്‍ക്കാരാണെന്നു മന്ത്രി എ.കെ.ബാലന്‍. പദ്ധതി പൊളിച്ചവര്‍ തന്നെ അതു മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കണം. സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതിക്കായുള്ള ശ്രമം ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും പദ്ധതിക്കായി ശ്രമിച്ചാല്‍ അതിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതിരപ്പിള്ളി ഉള്‍പ്പെടെ പശ്‌ചിമഘട്ട മേഖലയില്‍ പരിസ്‌ഥിതി അനുമതി ആവശ്യമുള്ള എല്ലാ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ പശ്‌ചിമഘട്ട പരിസ്‌ഥിതി സമിതിയുടെ പരിഗണനയ്‌ക്കു വിട്ടതോടെയാണ്‌ അതിരപ്പിള്ളി പദ്ധതി നടപ്പാകാനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതായത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം