കെ.ജി.ഭാസ്‌കരന്‍ ഗവര്‍ണമെന്റ്‌ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു

January 7, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്റെ സഹോദരന്‍ കെ.ജി.ഭാസ്‌കരന്‍ ഹൈക്കോടതിയിലെ ഗവര്‍ണമെന്റ്‌ സ്‌പെഷല്‍ പ്ലീഡര്‍ സ്‌ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ്‌ രാജിയെന്നാണു വിശദീകരണം രാജിക്കത്ത്‌ അഡ്വക്കറ്റ്‌ ജനറല്‍ സുധാകര പ്രസാദിനു കൈമാറി.
കെ.ജി.ഭാസ്‌കരന്‍ അനധികൃത സ്വത്ത്‌ സമ്പാദിച്ചെന്ന്‌ ആരോപണ പശ്‌ചാത്തലത്തില്‍ കെ.ജി. ഭാസ്‌കരന്‍ ഒരു മാസത്തെ മെഡിക്കല്‍ അവധിയില്‍ പ്രവശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഭാസ്‌ക്കരനോടു ഗവണ്‍മെന്റ്‌ പ്ലീഡര്‍ സ്‌ഥാനത്തു നിന്നു മാറിനില്‍ക്കാന്‍ അഡ്വക്കറ്റ്‌ ജനറല്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം