മുംബൈ കേസിലെ പാക്ക്‌ വിചാരണ: തൃപ്‌തികരമല്ലെന്ന്‌ പ്രധാനമന്ത്രി

January 7, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

മുംബൈ: പാക്കിസ്‌ഥാനില്‍ നടക്കുന്ന മുംബൈ ആക്രമണക്കേസിന്റെ വിചാരണയില്‍ ഇന്ത്യയ്‌ക്കു തൃപ്‌തിയില്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌.
താജ്‌ ഹോട്ടലില്‍ ഇന്‍ഫോസിസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ പ്രണാമം അര്‍പ്പിച്ചശേഷമാണ്‌ പ്രധാനമന്ത്രി ഇത്തരമൊരഭിപ്രായ പ്രകടനം നടത്തിയത്‌. വിചാരണ ഇഴഞ്ഞാണ്‌ നീങ്ങുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 2008 നവംബറില്‍ ഉണ്ടായ ആക്രമണത്തില്‍ 166 പേരാണ്‌ കൊല്ലപ്പെട്ടത്‌. ചില വിദേശികളും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം