കോവളം കൊട്ടാരം സര്‍ക്കാര്‍ ഉടമസ്‌ഥതയില്‍ നിലനിര്‍ത്തണം: ഉമ്മന്‍ചാണ്ടി

January 8, 2011 മറ്റുവാര്‍ത്തകള്‍

കൊച്ചി: കോവളം കൊട്ടാരം സര്‍ക്കാരിന്റെ ഉടമസ്‌ഥതയില്‍ തന്നെ നില നിര്‍ത്തണമെന്നു പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ കോവളം കൊട്ടാരം ഏറ്റെടുത്തത്‌. കേരളത്തിന്റെ പൈതൃക സ്വത്തായി കോവളം കൊട്ടാരത്തെ കാത്തു സൂക്ഷിക്കുന്നതിനായാണ്‌ യുഡിഎഫ്‌ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
നിയമ നിര്‍മാണത്തിലൂടെ കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ഇന്നലെയാണ്‌ അസാധുവാക്കിയത്‌. കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമം ഭരണഘടനാ വിരുദ്ധവും അപ്രായോഗികവുമാണെന്നു വിലയിരുത്തിയായിരുന്നു കോടതി നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍