പ്രവാസി വോട്ടവകാശത്തിനുള്ള കരടുരേഖ തയാറായെന്ന്‌ പ്രധാനമന്ത്രി

January 8, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തിനുള്ള ചട്ടങ്ങളുടെ കരടുരേഖ തയാറായെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്‌. വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കായി ക്ഷേമനിധി രൂപീകരിക്കും. സൗദി അറേബ്യ അടക്കം അഞ്ചു രാജ്യങ്ങളില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒന്‍പതാമതു പ്രവാസി ഭാരതീയ സമ്മേളത്തിന്റെ അനൗപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക്‌ വലുതാണ്‌. പ്രവാസി തൊഴിലാളികളുടെ ക്ഷേമകാര്യങ്ങളില്‍ യുപിഎ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ വംശജരായ വിദേശികള്‍ക്കും വിദേശ പൗരത്വം ഉള്ള ഇന്ത്യക്കാര്‍ക്കും നല്‍കുന്ന തിരിച്ചറിയില്‍ രേഖ ഏകീകരിക്കും. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8.5-10 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിനു മന്‍മോഹന്‍ സിങ്‌ തറക്കല്ലിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം