സംസ്‌ഥാന ബജറ്റ്‌ ഫെബ്രുവരി 11ന്‌

January 8, 2011 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റ്‌ ഫെബ്രുവരി 11ന്‌ .ബജറ്റ്‌ സമ്മേളനം ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗത്തോടെ ഫെബ്രുവരി നാലിനു തുടങ്ങും. 2011-12 സാമ്പത്തിക വര്‍ഷത്തിനായുള്ള സമ്പൂര്‍ണ ബജറ്റ്‌ ആണ്‌ അവതരിപ്പിക്കുക. ധന വകുപ്പ്‌ ഇതു സംബന്ധിച്ചുള്ള പ്രാഥമിക ജോലികള്‍ ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്‌. സാമൂഹിക ക്ഷേമം, വിദ്യാഭ്യാസം,അടിസ്‌ഥാന സൗകര്യ വികസനം, കൃഷി എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‍കുമെന്നാണു പ്രതീക്ഷ. ആരോഗ്യ ഇന്‍ഷുറന്‍സ്‌, നഗര തൊഴിലുറപ്പ്‌ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കും. ബജറ്റ്‌ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്‌തു തീരുമാനിച്ച ശേഷം നിയമസഭാ സ്‌പീക്കറെ ഔദ്യോഗികമായി അറിയിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍