ലീഡറുടെ ചിതാഭസ്‌മം നിളയില്‍ ലയിച്ചു

January 8, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുനാവായ: ലീഡര്‍ കെ. കരുണാകരന്റെ ചിതാഭസ്‌മം നിളയില്‍ നിമജ്‌ജനം ചെയ്‌തു ഇന്ന്‌ അതിരാവിലെ നാലുമണിയോടെയാണ്‌ കരുണാകരന്റെ ചിതാഭസ്‌മ നിമജ്ജന യാത്ര തിരുനാവായയിലെത്തിയത്‌. നൂറു കണക്കിനു പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കാനായി നിളാ നദിക്കരയിലെത്തി.
രാവിലെ 7.45ന്‌ മകന്‍ കെ. മുരളീധരനും മകള്‍ പത്മജയും ചേര്‍ന്ന്‌ ചിതാഭസ്‌മ കലശം നിളയിലേക്കെടുത്തു. പിതാംബരക്കുറുപ്പ്‌ എം.പി ചടങ്ങിന്‌ നേതൃത്വം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എ, ആര്യാടന്‍ മുഹമ്മദ്‌ എം.എല്‍.എ. ശോഭന ജോര്‍ജ്‌, ശരത്‌ ചന്ദ്ര പ്രസാദ്‌ ,കെ.പി.സി.സി സെക്രട്ടറി പി.ജെ.പൗലോസ്‌, പി.സി.ചാക്കോ കെ.പി അബ്‌ദുള്‍മജീദ്‌, കരുണാകരന്റെ സഹോദരന്‍ അപ്പുണ്ണി മാരാര്‍, ചെറുമക്കള്‍ തുടങ്ങിയവരും സംബന്‌ധിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം