പോലീസ്‌ ഏറ്റുമുട്ടലില്‍ 12 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു

January 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ഭുവനേശ്വര്‍/റാഞ്ചി: ഒറീസയിലും ജാര്‍ഖണ്ഡിലുമുണ്ടായ ഏറ്റുമുട്ടലുകളില്‍ 12 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. ഒറീസയിലെ നക്‌സല്‍ ബാധിത ജില്ലയായ റായ്‌ഗുണ്ടയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒന്‍പത്‌ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. കാശിപുര്‍, കല്യാണ്‍സിങ്‌പുര്‍ അതിര്‍ത്തിയില്‍ മാവോയിസ്‌റ്റ്‌ ക്യാപുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ റെയ്‌ഡിലായിരുന്നു ഏറ്റുമുട്ടല്‍. നിരവധി ആയുധങ്ങളും മേഖലയില്‍ നിന്നു കണ്ടെത്തി.
അതേസമയം, ജാര്‍ഖണ്ഡില്‍ ബൊക്കാറോ ജില്ലയിലെ ഹര്‍ബങില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന്‌ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു. ജില്ലാ പോലീസും സിആര്‍പിഎഫും സംയുക്‌തമായി നടത്തിയ ദൗത്യത്തില്‍ ആയുധങ്ങളും പിടിച്ചെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം