രാഷ്‌ട്രീയത്തില്‍ ഫൈറ്റര്‍ ആയ താന്‍ മരണം വരെ അങ്ങിനെയായിരിക്കും: ഗൗരിയമ്മ

January 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: പൊതുപ്രവര്‍ത്തനരംഗത്ത്‌ താനൊരു ഫൈറ്റര്‍ ആണെന്നും മരിക്കുന്നതുവരെ ഫൈറ്റര്‍ ആയിരിക്കുമെന്നും ജെ.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ സത്യസന്ധമായ പ്രവര്‍ത്തനമാണ്‌ താന്‍ നടത്തിയിട്ടുള്ളതെന്നും ജെ.എസ്‌.എസ്‌ സംസ്‌ഥാന പ്‌ളീനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അവര്‍ പറഞ്ഞു.
വിലക്കയറ്റം, അഴിമതി തുടങ്ങിയവയില്‍ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച ഗൗരിയമ്മ, കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ പിടിയിലാണെന്നും ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം