കെ.ജി.ബിയ്‌ക്കെതിരെ കേരള ബാര്‍ കൗണ്‍സിലിന്റെ പ്രമേയം

January 9, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്‌റ്റീസും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനുമായ കെ.ജി. ബാലകൃഷ്‌ണനെതിരേ കേരള ബാര്‍ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവന്നു. ബാലകൃഷ്‌ണനും ബന്ധുക്കള്‍ക്കുമെതിരേയുളള അനധികൃത സ്വത്ത്‌ സമ്പാദിച്ചതായുള്ള ആരോപണങ്ങളെ കുറിച്ച്‌ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്ന്‌ രാഷ്‌ട്രപതിയോട്‌ ആവശ്യപ്പെടുന്നതാണ്‌ പ്രമേയം. പ്രമേയം രാഷ്ര്‌ടപതിക്ക്‌ അയച്ചുകൊടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം