കൊച്ചി ടീമില്‍ 6 താരങ്ങള്‍ കൂടി

January 9, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനവും ടീമുകള്‍ കളിക്കാരെ വാങ്ങികൂട്ടിയെങ്കിലും ഒഴിവാക്കപ്പെടുന്നവരുടെ പട്ടികനീളുകയാണ്‌. സനത്‌ ജയസൂര്യ, മൈക്കല്‍ യാര്‍ഡി, ഇയാന്‍ ബെല്‍, പീറ്റര്‍ സീഡില്‍, മാര്‍ട്ടില്‍ ഗുപ്‌റ്റില്‍, മോണ്ടി പനേസര്‍, രങ്കണ ഹെറേത്ത്‌, മുഹമ്മദ്‌ കൈഫ്‌ ഗരേത്ത്‌ ഹോപ്‌കിന്‍സ്‌, ബ്രണ്ടന്‍ ടെയ്‌ലര്‍, ദിനേഷ്‌ ചന്ദേമല്‍, ഒബ്രേയ്‌ല്‍, ലൂക്ക്‌ റോന്‍ചി, ടിം ബ്രേസനന്‍, രവി ബൊപ്പാര, ഡൗനി സ്‌മിത്ത്‌, ജേക്കബ്‌ ഓറം, ജസ്‌റ്റിന്‍ കെംപ്‌, മസ്‌കരാനസ്‌, തുടങ്ങിയ പ്രമുഖരെ ആരും ലേലം വിളിച്ചില്ല. വിദേശ താരങ്ങളേക്കാള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാണ്‌ ഡിമാന്‍ന്റ്‌്‌ കൂടുതല്‍. ഏപ്രില്‍ എട്ടു മുതല്‍ മേയ്‌ 28 വരെ നടക്കുന്ന ഐപിഎല്‍ മല്‍സരങ്ങള്‍ക്ക്‌ കളിക്കാരെ ലഭ്യമാകുന്നതുകൂടി കണക്കാക്കിയാണ്‌ ടീമുകള്‍ തന്ത്രപരമായി ലേലത്തില്‍ മുന്നോട്ട്‌ നീങ്ങുന്നത്‌. അറിയപ്പെടാത്ത ഓസ്‌ട്രേലിയന്‍ താരം ഡാന്‍ ക്രിസ്‌റ്റിയനാണ്‌ ഇന്ന്‌ നേട്ടമുണ്ടാക്കിയ താരം. 23 ലക്ഷം അടിസ്‌ഥാനവിലയുള്ള ഡാനെ 4.1 കോടി മുടക്കിയാണ്‌ ഡെക്കാന്‍ ചാര്‍ജേഴ്‌സ്‌ സ്വന്തമാക്കിയത്‌. ഉമേഷ്‌ യാദവും നേട്ടമുണ്ടാക്കിയവരില്‍ മുന്‍പിലാണ്‌. 3.45 കോടിയാണ്‌ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ യാദവിനായി മുടക്കിയത്‌. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ ഇടം നേടിയ ലൂക്ക്‌ പോമെര്‍സ്‌ബാച്ച്‌ ഐപിഎല്ലിലെത്തുന്ന ആദ്യ ഹോളണ്ട്‌ താരമായിമാറി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം