തമിഴ്‌നാട്ടില്‍ വാഹനാപകടം: മൂന്ന്‌ മലയാളികള്‍ മരിച്ചു

January 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

പാലക്കാട്‌: തമിഴ്‌നാട്ടിലെ മധുരയ്‌ക്കടുത്ത്‌ രാമനാടുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്‍ഥാടകരായ മൂന്ന്‌ പാലക്കാട്‌ സ്വദേശികള്‍ മരിച്ചു. പന്ത്രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചിറ്റൂര്‍ പട്ടഞ്ചരി ചേന്തോണി കല്ലങ്കോട്‌ ഷണ്‍മുഖന്‍ (45), രവി (36), പട്ടഞ്ചേരി ഗവ. ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥി അനില്‍ (10) എന്നിവരാണ്‌ മരിച്ചത്‌. ഇവര്‍ സഞ്ചരിച്ച മിനി ബസ്‌ പുലര്‍ച്ചെ അഞ്ചു മണിക്ക്‌ നിര്‍ത്തിയിട്ട ഒരു ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ശബരിമല ക്ഷേത്രദര്‍ശനത്തിനുശേഷം രാമേശ്വരം സന്ദര്‍ശിച്ച്‌ മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുപത്തിയഞ്ചുപേരാണ്‌ ബസ്സിലുണ്ടായിരുന്നത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം