വ്യോമസേനയ്ക്ക് തേജസ്

January 10, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലൂര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ലഘുപോര്‍ വിമാനമായ തേജസ് വ്യോമസേനയ്ക്ക് കൈമാറി. എച്ച്.എ. എല്‍. വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി അനുമതി പത്രം വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ പ്രദീപ് വസന്ത് നായിക്കിന് നല്‍കി.
തേജസ്സിനെ വ്യോമസേനയില്‍ ഉപയോഗിക്കാനുള്ള പ്രാഥമിക ഉപയോഗ അനുമതിയാണ് (ഐ ഒ സി) നല്‍കിയത്. പിന്നിട് അവസാന അനുമതി നല്‍കുമ്പോഴേ തേജസ് പൂര്‍ണമായും സേനയുടെ ഭാഗമാകൂ. 27 വര്‍ഷത്തെ ഡിആര്‍ഡിഒയുടെ ഗവേഷണഫലമായാണ് വിമാനം നിര്‍മിച്ചത്. ബാംഗ്ലൂരിലെ എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയാണ് രൂപകല്പന ചെയ്തത്. എച്ച്. എ. എല്‍. നിര്‍മാണവും നിര്‍വഹിച്ചു. കാലപ്പഴക്കം വന്ന മിഗ്ഗ്21 നുപകരമായാണ് ഇത് വ്യോമസേന ഉപയോഗിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം