സാക്ഷി മഹാരാജിന്റെ പ്രസ്താവന ശരിയല്ലേ?

January 9, 2015 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

sakshi-maharaj-pbബി.ജെ.പി എംപിയായ സാക്ഷിമഹാരാജ് ഹൈന്ദവ ദമ്പതിമാര്‍ക്ക് നാലു മക്കളെങ്കിലും വേണമെന്നു പറഞ്ഞത് വന്‍വിവാദമായിരിക്കുകയാണ്. ഹൈന്ദവ ജനസംഖ്യ ആനുപാതികമായി കുറയുകയും മറുഭാഗത്ത് മുസ്ലീം ജനസംഖ്യ അതിശീഘ്രം വളരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സാക്ഷി മഹാരാജ് പറഞ്ഞതിനോട് നൂറു ശതമാനം യോജിപ്പ് എന്നുമാത്രമല്ല നാലു മക്കളില്‍ കൂടുതല്‍ വേണമെന്നാണ് ചിന്തിക്കേണ്ടത്. അദ്ദേഹം പറഞ്ഞത് നാലുമക്കളില്‍ ഒരാളെ സന്യസിക്കാന്‍ വിടണമെന്നും മറ്റൊരാളെ യുദ്ധമുഖത്തേക്ക് അയക്കണമെന്നുമാണ്. ഇതിലൂടെ അര്‍ത്ഥമാക്കുന്നത് ഭാരതത്തിന്റെ സനാതനമൂല്യങ്ങളുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണമാണ്.

ഹിന്ദുക്കള്‍ ഒന്നോ രണ്ടോ മക്കളില്‍ കുടുംബം ഒതുക്കുന്നതിന്റെ ആപത്ത് മുന്‍കൂട്ടി കണ്ട ഒരു യതിവര്യന്‍ ഇക്കാര്യത്തില്‍ നമുക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഹൈന്ദവ ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ഒന്നും ഒരുമുറിയുമായി മക്കളെ ഒതുക്കുന്നതിനെതിരെ വിരല്‍ചൂണ്ടിയിരുന്നെങ്കിലും ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.

ജനസംഖ്യാ നിയന്ത്രണം ഹിന്ദുക്കള്‍ മാത്രം കര്‍ശനമായി പാലിക്കുകയും മറുഭാഗത്ത് ഓരോ മുസ്ലീമും അനവധി ഭാര്യമാരിലായി ഡസന്‍കണക്കിന് മക്കള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുമ്പോള്‍ അത് ഭാവിയില്‍ ഭാരതത്തിന്റെ നിലനില്‍പിനെ തന്നെ അപകടത്തിലാക്കുന്ന ഒരവസ്ഥ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഭാരതത്തില്‍ മുസ്ലീങ്ങള്‍ക്കുപോലും സമാധാനാന്തരീക്ഷത്തില്‍ ജീവിക്കാന്‍ കഴിയുന്നത് ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉള്ളതുകൊണ്ടുതന്നെയാണ്. അതുകൊണ്ടാണ് മതേതരത്വം ഇവിടെ നിലനില്‍ക്കുന്നത്; മറിച്ച് ഭരണഘടനയുടെ ബലത്തിലല്ല. ഇപ്പോഴത്തെ ഭരണഘടന ഉണ്ടാകുന്നതിനും സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പും സര്‍വധര്‍മ്മ സമഭാവനയില്‍ അധിഷ്ഠിതമായിരുന്നു ഭാരതം.

ന്യൂനപക്ഷ അവകാശത്തിന്റെ പേരില്‍ ജനസംഖ്യ നിയന്ത്രണത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഒരു സമുദായത്തിനും അര്‍ഹതയില്ല. എന്നിട്ടും ഭാരതത്തില്‍ ഹിന്ദു ജനസംഖ്യയെ കവച്ചുവയ്ക്കുക എന്ന ലക്ഷ്യവുമായി ജനസംഖ്യാ നിയന്ത്രണത്തെ കാറ്റില്‍പറത്തിക്കൊണ്ടു മുന്നോട്ടുപോകുന്ന മുസ്ലീങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്: ഭാരതത്തില്‍ മുസ്ലീം ഭൂരിപക്ഷം ഉണ്ടാക്കികൊണ്ട് ലോകത്തിന്റെ വെളിച്ചമായ ഈ മണ്ണിനെ കീഴടക്കുക. എന്നാല്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാകും ഇത.

സാക്ഷിമഹാരാജാവിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവരുന്നവര്‍ മതേതരത്വത്തിന്റെ സംരക്ഷകരല്ല. മറിച്ച് ന്യൂനപക്ഷ വോട്ടുബാങ്കില്‍ കണ്ണുനട്ട കപട മതേതരക്കാരാണ്. ഭാരതമെന്ന രാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ അവിടെ ഹിന്ദുക്കള്‍തന്നെയാകണം ഭൂരിപക്ഷം. അതിനുള്ള ചൂണ്ടുപലകയാണ് സാക്ഷിമഹാരാജിന്റെ വാക്കുകള്‍.

 

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍