അഴിമതിക്കേസുകള്‍: അപ്പീലുകള്‍ക്കായി ‍ രണ്ട് ബഞ്ചുകള്‍

January 11, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

കൊച്ചി: അഴിമതി കേസുകളില്‍ കീഴ്‌ക്കോടതി വിധിക്ക് എതിരെയുള്ള അപ്പീലുകള്‍ വേഗത്തില്‍ കൊടുക്കാന്‍ ഹൈക്കോടതിയില്‍ രണ്ട് ബഞ്ചുകള്‍ രൂപവത്കരിച്ചു. രണ്ട് ബഞ്ചുകളിലായിട്ടാണ് അപ്പീലുകള്‍ വാദത്തിന് വരിക. ജസ്റ്റിസുമാരായ എം. ശശിധരന്‍ നമ്പ്യാരും വി. രാംകുമാറുമാണ് അപ്പീലുകള്‍ കേള്‍ക്കുന്ന ജഡ്ജിമാര്‍.

സംസ്ഥാന വിജിലന്‍സിന്റെയും സി.ബി.ഐ അന്വേഷിച്ച കേസുകളിലും കീഴ്‌ക്കോടതികള്‍ വിധിച്ചതിന് എതിരെയുള്ള  500 ഓളം അപ്പീലുകള്‍  ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം