മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ്‌ ഭയക്കുന്നു: ഉമ്മന്‍ചാണ്ടി

January 12, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ലോട്ടറിക്കേസില്‍ പ്രതിയായ സാന്തിയാഗോ മാര്‍ട്ടിനെ ചോദ്യം ചെയ്യാന്‍ പൊലീസ്‌ ഭയക്കുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സംസ്‌ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണ്‌ എല്ലമേഖലകളിലും നിഴലിക്കുന്നത്‌. അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ഒരുകാലത്ത്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ കേരളത്തിന്റെ വികസന പ്രവര്‍ത്തനത്തിന്‌ പ്രശ്‌നമായിരുന്നു. എന്നാല്‍ ഇന്ന്‌ ഇത്‌ പ്രശ്‌നമല്ല. കേന്ദ്രഫണ്ട്‌ കാര്യക്ഷമതയോടെ ചെലവഴിക്കുകയും പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുകയും ചെയ്‌താല്‍ ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയും. എന്നാല്‍ ഇതുപോലും സംസ്‌ഥാനത്ത്‌ നടക്കുന്നില്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ കുറ്റപ്പെടുത്തി. കേരളമോചനയാത്രയുടെ ഭാഗമായി കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം