നിലമ്പൂര്‍-തിരുവനന്തപുരം ട്രെയിന്‍: പരിഗണയിലെന്ന്‌ മന്ത്രി

January 12, 2011 കേരളം,മറ്റുവാര്‍ത്തകള്‍

നിലമ്പൂര്‍: നിലമ്പൂര്‍-തിരുവനന്തപുരം രാത്രികാല ട്രെയിന്‍ തുടങ്ങുന്നത്‌ സജ്‌ജീവ പരിഗണനയിലെന്ന്‌ കേന്ദ്ര റയില്‍വേ സഹമന്ത്രി ഇ അഹമ്മദ്‌. നിലമ്പൂരില്‍ നിന്നു തിരുവനന്തപുരത്തേയ്‌ക്ക്‌ നേരിട്ടു ട്രെയിന്‍വേണമെന്ന്‌ ആവശ്യം ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ്‌ ഇ. അഹമ്മദ്‌ റൂട്ട്‌ പരിശോധിക്കാന്‍ നിലമ്പൂരിലെത്തിയത്‌. നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാത പൂര്‍ണമായി നവീകരിക്കും. നിലമ്പൂര്‍- നഞ്ചന്‍കോട്‌ പാതയുടെ സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം