ഏറ്റുമാനൂര്‍ പ്രവീണ്‍ വധം: മുന്‍ ഡിവൈഎസ്‌പി ഷാജിക്കു ജാമ്യം

January 12, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ്‌ അനുഭവിക്കുന്ന മുന്‍ ഡിവൈഎസ്‌പി ആര്‍. ഷാജിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സംസ്‌ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. കേസ്‌ പരിഗണിച്ചപ്പോഴൊന്നും ഹാജരാകാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരുന്നില്ല. ഈ സാഹചര്യവും പ്രതി തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചതും കണക്കിലെടുത്താണ്‌ ജസ്‌റ്റിസ്‌ പി. സദാശിവം ഷാജിക്കു ജാമ്യം നല്‍കിയത്‌.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ്‌ 2005 ഫെബ്രുവരി 15ന്‌ ഷാജിയും സഹായികളും ചേര്‍ന്ന്‌ പ്രവീണിനെ കൊലപ്പെടുത്തിയത്‌.ഷാജി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം