പാമൊലിന്‍ കേസ്‌ വിചാരണ 25 ലേക്കു മാറ്റി

January 12, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേന്ദ്ര വിജിലന്‍സ്‌ കമ്മിഷണര്‍ പി.ജെ. തോമസ്‌ ഉള്‍പ്പെട്ട പാമൊലിന്‍ കേസിന്റെ വിചാരണ തിരുവനന്തപുരം വിജിലന്‍സ്‌ കോടതി ഈ മാസം 25ലേക്കു മാറ്റി.പ്രതിസ്‌ഥാനത്തുണ്ടായിരുന്ന കെ. കരുണാകരന്റെ നിര്യാണത്തെതുടര്‍ന്ന്‌ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച സ്‌റ്റേ ഇല്ലാതായെങ്കിലും സുപ്രീംകോടതിയുടെ ഔദ്യോഗിക അറിയിപ്പു ലഭിക്കേണ്ടതുണെന്നു പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. കൂടാതെ കേസുമായി ബന്ധപ്പെട്ട പല രേഖകളും സുപ്രീംകോടതിയുടെ പക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണു കേസ്‌ പരിഗണിക്കുന്നതു കോടതി 25ലേക്കു മാറ്റിയത്‌. പ്രത്യേക വിജിലന്‍സ്‌ കോടതി ജഡ്‌ജി എസ്‌. ജഗദീഷാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. മലേഷ്യയില്‍ നിന്നു പാമൊലിന്‍ ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട്‌ 2.3 കോടി രൂപയോളം സംസ്‌ഥാനത്തിനു നഷ്‌ടമുണ്ടാക്കിയെന്നാണ്‌ കേസ്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം