പ്രവീണ്‍ വധം: ഷാജിക്ക്‌ ജാമ്യം അനുവദിക്കരുതെന്ന്‌ സര്‍ക്കാര്‍

January 13, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ ഡിവൈഎസ്‌പി ആര്‍.ഷാജിക്ക്‌ ജാമ്യം നല്‍കിയതിനെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നേരത്ത ഈ കേസില്‍ ഹാജരാകേണ്ടിയിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ ആര്‍. സതീഷിനെമാറ്റി പി. വി ദിനേശിനാണ്‌ കേസിന്റെ ചുമതല നല്‍കിയിരിക്കുന്നത്‌.
കേസ്‌ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു ജാമ്യാപേക്ഷയുടെ പകര്‍പ്പ്‌ നല്‍കിയിട്ടില്ലെന്നും അതിനാലാണ്‌ ഇന്നലെ കോടതിയില്‍ ഹാജരാകാതിരുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അപേക്ഷ തിങ്കളാഴ്‌ച സുപ്രീംകോടതി പരിഗണിക്കും.അതുവരെ ഷാജിക്കു പുറത്തിറങ്ങാന്‍ കഴിയില്ല.
കേസ്‌ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാകാതിരുന്നതും പ്രതി തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തോളം ശിക്ഷ അനുഭവിച്ചതും കണക്കിലെടുത്താണ്‌ ജസ്‌റ്റിസ്‌ പി. സദാശിവം ഇന്നലെ ഷാജിക്കു ജാമ്യം നല്‍കിയത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം