അഭയക്കേസ്‌ മാര്‍ച്ച്‌ 17ന്‌ പരിഗണിക്കും

January 13, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: അഭയക്കേസ്‌ സി.ബി.ഐ പ്രത്യേക കോടതി മാര്‍ച്ച്‌ 17ന്‌ പരിഗണിക്കും. പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ കാണിച്ച്‌ ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും കോടതിയില്‍ അപേക്ഷ നല്‍കിയ സാഹചര്യത്തില്‍ ഇവരുടെ അപേക്ഷയില്‍ മാര്‍ച്ച്‌ 17ന്‌ ഇനി വാദം കേള്‍ക്കാന്‍ മാറ്റിവെച്ചത്‌. കുറ്റപത്രത്തില്‍ സി.ബി.ഐ നടത്തിയ പരാമര്‍ശങ്ങള്‍ വസ്‌തുതാപരമല്ലെന്നും കെട്ടിച്ചമച്ചതാണെന്നും പ്രതികള്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
തങ്ങളുടെ അനുമതിയില്ലാതെയാണ്‌ നാര്‍കോ പരിശോധന നടത്തിയത്‌. നാര്‍കോ പരിശോധന ഭരണഘടന വിരുദ്ധമാണെന്ന്‌ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്‌. നാര്‍കോ പരിശോധനഫലത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന്‌ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നുവെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്ന്‌ പ്രതികള്‍ ബോധിപ്പിച്ചു. ജോസ്‌ പൂതൃക്കയിലും തോമസ്‌.എം കോട്ടൂരും കോടതിയില്‍ ഹാജരായിരുന്നു. സിസ്റ്റര്‍ സെഫി ഹാജാരായിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം