സപ്ലൈകോ: വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യമെന്ന്‌ ഹൈക്കോടതി

January 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സപ്ലൈകോയില്‍ വിതരണം ചെയ്‌ത ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ ഹൈക്കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ്‌ എസ്‌പിയുടെ റിപ്പോര്‍ട്ട്‌ തുടര്‍നടപടികള്‍ക്കായി വിജിലന്‍സ്‌ ഡയറക്‌ടര്‍ സര്‍ക്കാരിനു കൈമാറണമെന്നും ജസ്‌റ്റിസ്‌ ആന്റണി ഡൊമിനിക്‌ നിര്‍ദേശിച്ചു.
വിജിലന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗുണനിലവാരമില്ലാത്തതും മായംചേര്‍ന്നതുമായ സാധനങ്ങള്‍ വിതരണം ചെയ്‌ത 24 കരാറുകാരെ കരിമ്പട്ടികയില്‍പെടുത്താന്‍ തീരുമാനമെടുത്തതായി സര്‍ക്കാരും സപ്ലൈകോയും കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഈ കരാറുകാര്‍ക്ക്‌ കുടിശിക നല്‍കാന്‍ അനുമതി തേടി സപ്ലൈകോ സമര്‍പ്പിച്ച അപക്ഷയിന്‍ പ്രകാരമാണ്‌ ഹൈക്കോടതി ഇത്തരത്തില്‍ പ്രതികരിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം