എന്‍ഡോസള്‍ഫാന്‍ ഭരണകൂടത്തിന്റെ പിഴവാണെന്ന്‌ മുഖ്യമന്ത്രി

January 14, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കാസര്‍കോട്‌: കാസര്‍കോട്‌ എന്‍ഡോസള്‍ഫാന്‍ ദുരിതം ഭരണകൂടത്തിന്റെ പിഴവാണെന്നു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ വൈദഗ്‌ധ്യമില്ലാത്ത ശാസ്‌ത്രജ്‌ഞരുടെ കണ്ടുപിടിത്തമാണ്‌ . പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ഇതിന്‌ ഉത്തരവാദിയാണ്‌. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനു കേന്ദ്ര,സംസ്‌ഥാന സര്‍ക്കാര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. സംസ്‌ഥാന സര്‍ക്കാര്‍ ഈ നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും കേന്ദ്രത്തിന്റെ സമീപനം അനുകൂലമല്ലെന്നു മുഖ്യമന്ത്രി കാസര്‍കോട്ട്‌ പറഞ്ഞു. സമഗ്ര പുനരധിവാസ പാക്കേജ്‌ പഖ്യാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്‍മേലുള്ള സമ്മര്‍ദം തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം