പുല്ലുമേട്‌ ദുരന്തം: ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി‌; സംസ്‌ഥാനത്ത്‌ ഇന്ന്‌ പൊതു അവധി

January 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: ശബരിമല ദുരന്തത്തില്‍ അനുശോചിച്ച്‌ ഇന്ന്‌ സംസ്‌ഥാനത്ത്‌ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. സംസ്‌ഥാനത്തു മൂന്നു ദിവസത്തേക്ക്‌ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള നഷ്‌ടപരിഹാരത്തുക മന്ത്രിസഭാ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം