അമേരിക്കയില്‍ ക്ഷേത്രത്തിനു നേരെ ആക്രമണം

April 21, 2015 രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ടെക്സാസില്‍ ഹൈലാന്‍റ് ലേക്കിലുള്ള ഹൈന്ദവ ക്ഷേത്രത്തിനു നേരെ ആക്രമണം. ആക്രമണത്തിനു പിന്നില്‍ സാമൂഹ്യ ദ്രോഹികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷേത്രത്തിന്‍റെ ചുവരില്‍ മോശപ്പെട്ട ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ദൈവനിന്ദാപരമായ വാക്കുകള്‍ ചുവരില്‍ എഴുതിയിട്ടുമുണ്ട്. വാതിലുകളില്‍ തലതിരിഞ്ഞ രീതിയില്‍ കുരിശ‌ടയാളം വരച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ലസ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം