നേപ്പാളില്‍ കാണാതായ മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

April 28, 2015 രാഷ്ട്രാന്തരീയം

കാഠ്മണ്ഡു: നേപ്പാളിലെ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കാസര്‍ഗോഡ് സ്വദേശി ഡോ ഇര്‍ഷാദ്, കണ്ണൂര്‍ സ്വദേശി ഡോ ദീപക് തോമസ് എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കള്‍ ത്രിഭുുവന്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

ഇവരോടൊപ്പമുണ്ടായിരുന്ന ഡോ: അബിന്‍ സൂരിയെ പരിക്കുകളോടെ കണ്ടെത്തിയിരുന്നു. 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം