യെഡിയൂരപ്പ ദുരന്തസ്‌ഥലത്തെത്തും

January 15, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കുമളി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്‌.യെഡിയൂരപ്പ ദുരന്ത സ്‌ഥലത്തെത്തും. ദുരന്തത്തില്‍ മരിച്ച കര്‍ണാടക സ്വദേശികളുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.  ദുരന്തത്തില്‍ മരിച്ച പത്തോളം കര്‍ണാടക സ്വദേശികളുടെ മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. മരിച്ച തമിഴ്‌നാട്‌ സ്വദേശികളുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക്‌ 20,000 രൂപയും തമിഴ്‌നാട്‌ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. സംസ്‌ഥാന ഊര്‍ജവകുപ്പ്‌ മന്ത്രി ശോഭ കരന്തലജെയും ഉന്നതതലസംഘവും സംഭവസ്‌ഥലത്തെത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം