പുല്ലുമേട്‌ ദുരന്തം: പോലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ വിലയിരുത്തല്‍

January 16, 2011 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പുല്ലുമേട്‌ ദുരന്തത്തില്‍ പോലീസിന്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ വകുപ്പുതല വിലയിരുത്തല്‍. പുല്ലുമേട്ടില്‍ മാത്രം ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ 97 പോലീസുകാര്‍ ഉണ്ടായിരുന്നു. പുല്ലുമേട്‌ പ്രദേശം വനംവകുപ്പിന്‌ കീഴിലാണെന്നും ഇവിടെ അടിസ്ഥാന സൗകര്യമൊരുക്കേണ്ടത്‌ കേന്ദ്രസര്‍ക്കാരാണെന്നും പോലീസിന്റെ വിലയിരത്തലില്‍ പറയുന്നു. പോലീസ്‌ കൂടൂതല്‍ ശ്രദ്ധ പതിപ്പിച്ചത്‌ അപകട സാധ്യത കൂടുതലുളള എരുമേലി പമ്പ മേഖലകളിലായിരുന്നുവെന്നും വിലയിരുത്തലില്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം