ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

May 8, 2015 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്: പാക് അധിനിവേശ കശ്മീരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ്  ആറ് മരണം. മരിച്ചവരില്‍ രണ്ട് വിദേശ അംബാസഡര്‍മാരും ഉള്‍പ്പെടുന്നു. 13 പേര്‍ക്ക് പരിക്കുണ്ട്. പാകിസ്താനിലെ നോര്‍വേ അംബാസഡര്‍ ലെയ്ഫ് എച്ച് ലാര്‍സെന്‍, ഫിലിപ്പീന്‍സ് അംബാസഡര്‍ ഡോമിംഗോ ഡി ലുസെനാറിയോ ജൂനിയര്‍ എന്നിവരും ഇവരുടെ ഭാര്യമാരും രണ്ട് പൈലറ്റുമാരാണ്  കൊല്ലപ്പെട്ടത്. വെടിയേറ്റ് തകര്‍ന്ന  ഹെലികോപ്റ്റര്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്കാണ് തകര്‍ന്നു വീണത്. 

 ഹെലികോപറ്റര്‍ തങ്ങള്‍ വെടിവെച്ച് വീഴ്ത്തിയതാണെന്ന് പാക് താലിബാന്‍ അവകാശപ്പെട്ടു. 

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം