ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

May 14, 2015 സനാതനം

ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍

Lalitha-1-pbകലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനയനാ വാരുണീമദവിഹ്വലാ

ദേവി സകലകലാവല്ലഭയാണ്. കല എന്ന കാലവിഭാഗം, ചന്ദ്രന്റെ പതിനാറുകലകള്‍, ശരീരശാസ്ത്രം ജ്യോതിഷം എന്നിവയിലെ കലകള്‍ മുതലായവയുടെയും അധിനാഥയാണ് അമ്മ; ആഹ്ലാദകരമാണ് (കലം) ദേവിയുടെ ഭാഷണം (കള-ആലാപാ); ദേവി മനോഹരിയും (കാന്ത), കടമ്പിന്‍ പൂവു വാറ്റിയുണ്ടാക്കുന്ന കാദംബരി എന്ന മദ്യം ഇഷ്ടപ്പെടുന്നതവളുമത്രേ. അര്‍ഹര്‍ക്കു വരങ്ങള്‍ നല്‍കുന്നവളും മനോഹര (വാമം) മിഴികളുള്ളവളും വാരുണി എന്ന മദ്യം സേവിച്ചതിന്‍ ഫലമായ മത്തുമൂലം ആത്മാനന്ദത്തില്‍ മാത്രം തല്‍പരയുമാണു ദേവി. ദേവിയുടെ ആത്മാനന്ദം സമസ്തജീവജാലങ്ങളിലേക്കും പ്രസരിക്കുമല്ലോ.

വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്ണുമായാ വിലാസിനീ

എല്ലാറ്റിനും മേല്‍നില്‍ക്കുന്നവളും (വിശ്വം=പ്രപഞ്ചം) വേദങ്ങളിലൂടെമാത്രം ഒട്ടെങ്കിലും ഗ്രഹിക്കാനാവുന്നവളും വിന്ധ്യപര്‍വതത്തില്‍ വസിക്കുന്നവളുമാണു ദേവി. വിധികല്‍പിക്കുന്നവളും വേദങ്ങളുടെ ഉറവിടവും ജഗന്മോഹിനിയായ വിഷ്ണുമായയും വിലാസവതിയുമാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം