നാല്‌ മിനുട്ടുകള്‍ക്കുള്ളില്‍ ഒരു ആത്മഹത്യ വീതമെന്ന്‌ റിപ്പോര്‍ട്ട്‌

January 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ നാല്‌ മിനുട്ടുകളിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ്‌ ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരം. ആത്മഹത്യ ചെയ്യുന്ന മൂന്നു പേരില്‍ ഒരാള്‍ വീതം മുപ്പത്‌ വയസില്‍ താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലെ അപകടമരണങ്ങളും ആത്മഹത്യകളും എന്ന റിപ്പോര്‍ട്ടിലാണ്‌ ഈ വിവരം. 1,27,151 പേരാണ്‌ 2009 ല്‍ ആത്മഹത്യ ചെയ്‌തത്‌. ഇതില്‍ 68.7 ശതമാനം പേരും 15 നും 44 നും ഇടയില്‍ പ്രായമുള്ളവരാണെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം