ഹിസ്‌ബുള്‍ കമാന്‍ഡര്‍ അറസ്റ്റില്‍

January 16, 2011 ദേശീയം,മറ്റുവാര്‍ത്തകള്‍

ശ്രീനഗര്‍: ശ്രീനഗറില്‍ ഹിസ്‌ബുള്‍ കമാന്‍ഡറെ അറസ്റ്റ്‌ ചെയ്‌തു. പര്‍വേസ്‌ അഹമ്മദ്‌ വാര്‍ ആണ്‌ അറസ്റ്റിലായത്‌. ശ്രീനഗറിലെ റീഗല്‍ ചൗക്കില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ പോലീസ്‌ വ്യക്തമാക്കി. ഒരു പിസ്റ്റളും നാലു വെടിയുണ്ടകളും ഇയാളില്‍ നിന്ന്‌ കണ്ടെടുത്തിട്ടുണ്ട്‌. ആയുധപരിശീലനത്തിനായി 2000 ത്തില്‍ ഇയാള്‍ പാക്കിസ്ഥാനിലേക്ക്‌ പോയിട്ടുണ്ടെന്നും തിരിച്ചെത്തിയ ശേഷം സോപോര്‍ ബന്തിപ്പോര തുടങ്ങിയിടങ്ങളില്‍ സജീവമായിരുന്നെന്നും പോലീസ്‌ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം