പുല്ലുമേട്‌ ദുരന്തം: റിപ്പോര്‍ട്ട്‌ ഉടന്‍ വേണമെന്ന്‌ ഹൈക്കോടതി

January 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: ശബരിമല പുല്ലുമേട്‌ ദുരന്തം എങ്ങനെയുണ്ടായി എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. വ്യാഴാഴ്‌ചക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു സംസ്‌ഥാന സര്‍ക്കാരിനും പൊലീസിനും ദേവസ്വം കമ്മിഷണര്‍ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശം നല്‍കിയത്‌.
നേരത്തെ തിക്കിലും തിരക്കിലും പെട്ട്‌ ശബരിമലയില്‍ ഒരാള്‍ മരിച്ചപ്പോള്‍ സുരക്ഷ സംബന്ധിച്ചു ഹൈക്കോടതി മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അത്‌്‌ അവഗണിച്ചതായി കോടതി ആരോപിച്ചു. ദുരന്തത്തെ തുടര്‍ന്നു പുല്ലുമേട്ടില്‍ കുടുങ്ങിയിട്ടുള്ള ഭക്‌തരെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം