ട്രാഫിക് പോലീസുകാരെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍

May 30, 2015 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഉദയകുമാറിനെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജി സൈമണെയും ആക്രമിച്ച ശേഷം രക്ഷപെട്ട മൂന്നു പേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് കരിമഠം കോളനി സ്വദേശികളായ മന്‍സൂര്‍, സഹോദരന്‍ തന്‍സീര്‍, നിഷാന്ത്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിഗ്നല്‍ തെറ്റിച്ചെത്തിയ ഓട്ടോറിക്ഷ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രതികള്‍ പോലീസിനെ ആക്രമിച്ചത്. തമിഴ്‌നാട്ടിലേക്ക് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ ഫോര്‍ട്ട് സിഐ അജിചന്ദ്രന്‍ നായര്‍, എസ്‌ഐ പി.ഷാജിമോന്‍, ഗ്രേഡ് എസ്‌ഐ ദിലീപ് രാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജികുമാര്‍, വിഷ്ണു, വിജയന്‍, സിറ്റി ഷാഡോ പോലീസ് ടീമിലെ സജു, ഹരിലാല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍