ഷില്ലോംഗില്‍ ഭീകരാക്രമണം: നാലു പേര്‍ക്കു പരിക്ക്

June 1, 2015 മറ്റുവാര്‍ത്തകള്‍

ഷില്ലോംഗ്: ഭീകരര്‍ നടത്തിയ ബോംബേറിലും വെടിവയ്പ്പിലും ഒരു സിആര്‍പിഎഫ് ജവാനുള്‍പ്പെടെ നാലു പേര്‍ക്കു പരിക്ക്. മേഘാലയിലെ വടക്കന്‍ ഗാറൊ ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ 3.20ഓടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ മൂന്നു പേര്‍ തൊഴിലാളികളാണ്. പോലീസ് സംഘം എത്തുന്നതിനു മുമ്പു തീവ്രവാദികള്‍ രക്ഷപ്പെട്ടെന്ന് എസ്പി രമേഷ് സിംഗ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍