സ്‌കൂള്‍ കലോല്‍സവത്തിനു നാളെ കൊടിയേറും

January 17, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കോട്ടയം: നഗരത്തിലെ 17 വേദികളില്‍ ആറു ദിവസങ്ങളിലായി നടക്കുന്ന സ്‌കൂള്‍ കലോല്‍സവത്തിനു നാളെ കൊടിയേറും. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഉദ്‌ഘാടനം ചെയ്യും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. 23നു ഘോഷയാത്രയോടെയും തുടര്‍ന്നു സമ്മാനദാന സമ്മേളനത്തോടെയും മേള അവസാനിക്കും.
പുല്ലുമേട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ആദ്യ ദിവസം നടക്കേണ്ട കലോല്‍സവ ഘോഷയാത്ര അവസാനദിനമായ 23ലേക്കു മാറ്റിയത്‌. കലോല്‍സവത്തില്‍ അപ്പീലിലൂടെയല്ലാതെ 7090 വിദ്യാര്‍ഥികളാണു പങ്കെടുക്കുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികള്‍ പങ്കെടുക്കുന്നത്‌ ആലപ്പുഴ (297 പേര്‍) നിന്നും പെണ്‍കുട്ടികള്‍ പാലക്കാടു(296)നിന്നുമാണ്‌.
പൊന്‍കുന്നം വര്‍ക്കിയുടെ പേരാണു പ്രധാന വേദിക്കു നല്‍കിയിരിക്കുന്നത്‌. നാളെ രാവിലെ എട്ടിനു പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ മുഹമ്മദ്‌ ഹനീഷ്‌ പതാക ഉയര്‍ത്തും. തുടര്‍ന്ന്‌ ഉദ്‌ഘാടന സമ്മേളനം. ഇതിനു ശേഷം പ്രധാന പാചകപ്പുര തയാറാക്കിയിരിക്കുന്ന നാഗമ്പടം മൈതാനത്തു പാലുകാച്ചല്‍ ചടങ്ങ്‌. ഇന്ന്‌ 9.30നു റജിസ്‌ട്രേഷന്‍ ഡിപിഐ ഉദ്‌ഘാടനം ചെയ്യും. എംടി സെമിനാരി സ്‌കൂളില്‍ ഓരോ ജില്ലയ്‌ക്കും ഓരോരോ കൗണ്ടറുകള്‍ റജിസ്‌ട്രേഷനായി ഒരുക്കിയിട്ടുണ്ട്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം