നഗരസഭാപരിധിയില്‍ റോഡുകള്‍ക്ക് കുറുകേയുള്ള കമാനങ്ങള്‍ നീക്കും

June 1, 2015 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം:  നഗരസഭാപരിധിയില്‍ റോഡുകള്‍ക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന എല്ലാ കമാനങ്ങളും ആര്‍ച്ചുകളും അടിയന്തരമായി നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഗതാഗതതടസ്സവും ഉണ്ടാക്കുന്നതിലാണ് നടപടി. ഉത്തരവ് നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് എന്‍.എച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, റോഡ് ഫണ്ട് ബോര്‍ഡ് എം.ഡി, കോര്‍പറേഷന്‍ സെക്രട്ടറി, തഹസീല്‍ദാര്‍ എന്നിവര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍