നിയമസഭാ സമ്മേളനം : കക്ഷിനേതാക്കളുടെ യോഗം മൂന്നിന്

June 1, 2015 കേരളം

തിരുവനന്തപുരം: ജൂണ്‍ എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിന് സ്പീക്കര്‍ എന്‍.ശക്തന്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ജൂണ്‍ മൂന്നിന് രാവിലെ 10-ന് സ്പീക്കറുടെ ചേംബറിലാണ് യോഗം. 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ വകുപ്പുതിരിച്ചുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് ഈ സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍, ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് സമര്‍പ്പണം, ഇവയെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഈ ദിവസങ്ങളില്‍ നടക്കും. കൂടാതെ, ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് നിയമനിര്‍മ്മാണവും പരിഗണിക്കും

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം