വിമുക്തഭടന്മാര്‍ക്കുള്ള ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പാക്കും: പ്രധാനമന്ത്രി

June 1, 2015 പ്രധാന വാര്‍ത്തകള്‍

NARENDRA_MODIന്യൂഡല്‍ഹി: വിമുക്തഭടന്മാര്‍ക്കുള്ള ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി നടപ്പാക്കുമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി.  ‘മന്‍ കി ബാത്ത്’ പരിപാടിയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഇത് ലളിതമായ വിഷയമല്ലെന്നും നാല്‍പ്പത് വര്‍ഷം സൈനികരുടെ വികാരംവെച്ച് കളിച്ചതല്ലാതെ മുന്‍ സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.  പദ്ധതി നടപ്പാക്കുന്നതിന് അല്‍പ്പംകൂടി സമയം വേണമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കാത്തതിന് കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍