ഒ. രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി

June 1, 2015 കേരളം

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ഇന്നലെ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ഒ. രാജഗോപാലിന്റെ പേരു നിര്‍ദേശിച്ച് കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് കൈമാറി. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡാണു സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടത്.

ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്. ശബരീനാഥ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന എം. വിജയകുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം