റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

June 2, 2015 പ്രധാന വാര്‍ത്തകള്‍

RBI-01മുംബൈ: റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്‌സ് റീപോ നിരക്കുകളില്‍ കാല്‍ ശതമാനത്തിന്റെ കുറവുണ്ടായി. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന ഹ്രസ്വകാല വായ്പ (റീപോ)യുടെ പലിശനിരക്ക് 7.25 ശതമാനമായി. റിവേഴ്‌സ് റീപോ നിരക്ക് നേരത്തെയുണ്ടായിരുന്ന 6.50ല്‍ നിന്ന് 6.25 ശതമാനമാക്കി കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഈ വര്‍ഷം ഇതു മൂന്നാം തവണയാണു റീപോ നിരക്കില്‍ ആര്‍ബിഐ കുറവു വരുത്തുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ അവലോകനത്തെ വളരെ പ്രതീക്ഷയോടെയാണ് വ്യവസായ ലോകം കാത്തിരുന്നത്. ആറു മാസമായി നാണയപ്പെരുപ്പം പൂജ്യത്തിനു താഴെ തുടരുന്നതും മികച്ച വളര്‍ച്ചാ നിരക്കുമാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍