സ്‌മാര്‍ട്‌ സിറ്റി: തീരുമാനം രണ്ടു ദിവസത്തിനകമെന്ന്‌ മന്ത്രി

January 18, 2011 കേരളം,മറ്റുവാര്‍ത്തകള്‍

കൊച്ചി: സ്‌മാര്‍ട്‌ സിറ്റി വിഷയത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നു മന്ത്രി എസ്‌.ശര്‍മ.സ്‌മാര്‍ട്‌ സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടു ടീകോമുമായി നടത്തുന്ന ചര്‍ച്ചകളുടെ പുരോഗതിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്നലെയും പദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ദൂബായില്‍ നടന്നു. പദ്ധതി യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ സര്‍ക്കാരിനു പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നിലപാടില്‍ നിന്നു പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം